Advertisement

പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കും

December 22, 2019
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് മദ്രാസ് ഐഐടി ഡീന്‍ താക്കീത് നല്‍കി. രാജ്യത്തെ സര്‍വകലാശാലകളിലും ഐഐടികളിലും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്നും കാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഐഐടിഡീന്‍ അറിയിച്ചു. ഇ മെയില്‍ മുഖേനയാണ് താക്കീത് നല്‍കിയത്. ഐഐടിയില്‍ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും വിലക്കി. ചര്‍ച്ച മാത്രമേ പാടുള്ളുവെന്നുംഡീന്‍ നിര്‍ദേശിച്ചു.

പ്രകടനം ഐഐടി പാരമ്പര്യമല്ലെന്നാണ് മദ്രാസ് ഐഐടിയുടെ വിശദീകരണം. നടപടിമൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം, പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിക്കും. ഗോള്‍ഡ് മെഡലും വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കില്ല. ബിരുദ ദാനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സ്റ്റുഡന്‍ഡ് കൗണ്‍സിലാണ് ആഹ്വാനം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top