സാമ്പത്തിക മാന്ദ്യം; ഉടനെയൊന്നും രക്ഷയില്ലെന്ന് ഗീതാ ഗോപിനാഥ്

വിചാരിച്ചതിലും ആഴമേറിയതാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ഉടനെയെന്നും ഇതിൽ നിന്ന് കര കേറാമെന്ന പ്രതീക്ഷ വയ്‌ക്കെണ്ടെന്നും അവർ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിലാണ് ഗീത തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലേഡി ശ്രീരാം കോളജിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിലും ഈ വിഷയത്തെക്കുറിച്ച് അവർ സംസാരിച്ചു.
വളർച്ച മന്ദഗതിയിലാകും എന്നാണ് കരുതിയത്. പക്ഷെ ഇപ്പോഴത്തെ കണക്കുകൾ അത്ഭുതപ്പെടുത്തി. നിക്ഷേപത്തിലും വലിയ കുറവാണ് കാണുന്നത്. ഉപഭോഗ വളർച്ചയും താഴ്ന്ന നിരക്കിലാണ്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തണമെങ്കിൽ സുപ്രധാന പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ടി വരും. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും നിഷ്‌ക്രിയ ആസ്തി വർധിക്കുന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഗീതാ ഗോപിനാഥ്.
economic crisis, geetha gopinath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here