Advertisement

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി ഹീറോ എക്‌സ് പള്‍സ് 200

December 22, 2019
1 minute Read

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം (IMOTY 2020) നേടി ഹീറോ എക്‌സ് പള്‍സ് 200. പന്ത്രണ്ട് പേരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയത്തിനുണ്ടായിരുന്നത്. 2019 മേയിലാണ് ഹീറോ എക്‌സ്പള്‍സ് 200 വിപണിയിലെത്തിയത്.

199.6 സിസി എന്‍ജിനാണ് വാഹനത്തിനുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് എക്‌സ്പള്‍സിനുള്ളത്. 200 സിസി കരുത്തില്‍ ഇന്ത്യയിലെത്തുന്ന ആദ്യ അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളാണ് എക്‌സ് പള്‍സ് 200. റോഡുകളിലും ഓഫ് റോഡിലും ഒരുപോലെ കരുത്തു തെളിയിക്കാനായി എന്നത് വാഹനത്തിന്റെ വില്‍പന വര്‍ധിപ്പിച്ചു.

ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനാണ് വാഹനത്തിന്റെ മുന്‍പില്‍ നല്‍കിയിരിക്കുന്നത്. പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്‌പെന്‍ഷനും വാഹനത്തിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top