ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്‌നവുമായി കൊല്ലപ്പണിക്കാരായ ബധിര-മൂക സഹോദരികൾ

ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്‌നവും കാത്ത് കഴിയുകയാണ് സംസാരശേഷിയോ കേൾവിശക്തിയോ ഇല്ലാത്ത രണ്ട് സഹോദരികൾ. ഇടുക്കി മുക്കുടി സ്വദേശികളായ ഓമനയും അല്ലിയുമാണ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയുന്നത്. അവിവാഹിതരായ രണ്ട് പേരും കഴിഞ്ഞ ഇരുപത് വർഷമായി കൊല്ലപണിയെടുത്ത് ജീവിക്കുന്നു.
Read Also: അയൽവാസി വഴി നൽകാത്തതിനാൽ ചികിത്സ മുടങ്ങി കിടപ്പ് രോഗിയായ വൃദ്ധ
ജീവിത സാഹചര്യങ്ങൾക്ക് ഇവരെ തോൽപിക്കാനായിട്ടില്ല. ചെറുപ്പത്തിൽ എന്നും അച്ഛനൊപ്പമിരുന്ന് കൈത്തൊഴിലായ കൊല്ലപണി പഠിച്ചു. പിന്നീടത് ജീവിത മാർഗമായി. സഹോദരങ്ങൾ അഞ്ച് പേരും വിവാഹം കഴിച്ച് പോയപ്പോഴും ഇവർ തളരാൻ തയ്യാറായില്ല. അത് നഷ്ടമായി പോലും മനസിലെത്തിയില്ല.
എല്ലാ മുൻ ധാരണകളെയും കാറ്റിൽ പറത്തി അധ്വാനിക്കാനുള്ള മനസാണ് ഇതുവരെ മുന്നോട്ട് നയിച്ചത്. ആലയില്‍ ഉരുക്കി തീര്‍ത്ത ഈ സ്ത്രീകള്‍ക്ക് ഇന്ന് വയസ്സായിരിക്കുന്നു. ചോർന്നൊലിക്കാത്ത പുതിയൊരു വീട് വേണമെന്നാണ് രണ്ടുപേരുടെയും ഇപ്പോഴത്തെ ആകെ ആഗ്രഹം.
വീടിനായി നിരവധി തവണ അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് നിരസിച്ചു. കൊല്ലപണി കൊണ്ട് മാത്രം ജീവിതച്ചെലവ് മുന്നോട്ടുകൊണ്ട് പോകാനാവില്ലെന്ന് ഇവർ പറയുന്നു. സ്വന്തം സ്ഥലത്താണ് വീടിരിക്കുന്നതെങ്കിലും പൊളിച്ച് പുതിയത് പണിയാൻ ഈ പ്രായത്തിൽ സാധിക്കില്ല. ബന്ധപ്പെട്ട അധികാരികൾ തങ്ങളെ കേൾക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓമനയും അല്ലിയും പറഞ്ഞു.
idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here