‘പൗരത്വ നിയമ ഭേദഗതി; ഗവർണറുടെ നിലപാട് പദവിക്ക് യോജിക്കാത്തത്’: കെപിഎ മജീദ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുന്നതിനാണ് ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഗവർണറുടെ ഇപ്പോഴത്തെ നടപടികളെന്നും കെപിഎ മജീദ് പറഞ്ഞു.
ഗവർണർക്കെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരനും രംഗത്തെത്തിയിരുന്നു. കേരളാ ഗവർണർ കേന്ദ്രത്തിന്റെ പിആർഒയെ പോലെ പെരുമാറുന്നുവെന്ന് വി എം സുധീരൻ പറഞ്ഞിരുന്നു. മോഡി-അമിത് ഷാമാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെ വെള്ളപൂശാൻ ഗവർണർ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടിയിരുന്നു.
മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും പറഞ്ഞ വാക്കാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ പാലിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാന രൂപമുണ്ടായത്. കേന്ദ്ര സർക്കാർ അതിന് നിയമപരമായ ഘടന നൽകുകയാണ് ചെയ്തതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
story highlights- citizenship amendment act, kpa majeed, arif mohammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here