വെട്രി മാരന്റെ പുതിയ ചിത്രത്തിൽ നായകൻ സൂര്യ

തമിഴ് സിനിമാ സംവിധായകരിൽ ശ്രദ്ധേയനായ വെട്രി മാരനും നടൻ സൂര്യയുമെന്നിക്കുന്നു. ധനുഷും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തിയ അസുരന് ശേഷമുള്ള ഇദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. വിജയ് ആണ് സിനിമയിൽ നായകൻ എന്ന് വരെ ആളുകൾ പറഞ്ഞുപരത്തി.
എന്നാൽ, വെട്രിയുടെ അടുത്ത ചിത്രത്തിലെ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് കലൈപുലി എസ് തനു. സൂര്യയാണ് വെട്രി മാരന്റെ അടുത്തതായി ഇറങ്ങുന്ന ചിത്രത്തിൽ നായകനാകുക.
”അസുരന്റെ വമ്പിച്ച വിജയത്തിന് ശേഷം സംവിധായകൻ വെട്രി മാരൻ നടൻ സൂര്യയുമായി ആദ്യമായി കൈക്കോർക്കുകയാണ്. ചിത്രം നിർമിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്”, തനു ട്വീറ്റ് ചെയ്തു. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വെട്രി മാരനുമൊത്തുള്ള ചിത്രം സൂര്യയുടെ സിനിമാ കരിയറിലെ തന്നെ മികച്ചതായിരിക്കുമെന്നാണ് ചലച്ചിത്ര നിരൂപകരുടെ കണക്ക് കൂട്ടൽ. സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വെട്രി മാരൻ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയ ചുരുക്കം ചിലരിലൊരാളാണ്.
vetri maran,actor surya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here