പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയെ ഇളക്കിമറിച്ച് പ്രതിഷേധ റാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി ഫേസ്ബുക്ക് കൂട്ടായ്മ. കൊച്ചിയെ ഇളക്കിമറിച്ച് നടന്ന പ്രതിഷേധ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി കൊച്ചിന്‍ ഷിപ്പായാര്‍ഡിന് മുന്നില്‍ സമാപിച്ചു. കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചായിരുന്നു ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധറാലി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെമ്പാടും ഉയരുന്ന അമര്‍ഷം കൊച്ചിയിലെ പീപ്പിള്‍സ് ലോംഗ് മാര്‍ച്ചില്‍ പ്രകടമായിരുന്നു.
ഫേസ്ബുക്കിലെ വിവിധ കൂട്ടായ്മയാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ കനത്ത വെയിലിനെ പോലും അവഗണിച്ചാണ് പ്രതിഷേധ റാലിയിയുടെ ഭാഗമായത്. സത്രീകളും കുട്ടികളുമായിരുന്നു റാലിയുടെ മുന്‍ നിരയില്‍ അണിനിരന്നത്. സിനിമ രംഗത്തെ പ്രമുഖരും പ്രതിഷേധ റാലിയുടെ ഭാഗമായി. പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനവികാരമാണ് ഇത്തരം പ്രതിഷേധമായി ആര്‍ത്തിരമ്പിയതെന്നായിരുന്നു വി ടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here