അധികാരത്തിലേറിയാൽ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥർ; നിലപാടിൽ മാറ്റമില്ലെന്ന് കേരളാ ഗവർണർ

പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോൺഗ്രസിന് തന്റെ നിലപാടുകളെ വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ അതുകൊണ്ട് അഭിപ്രായം മാറ്റാനാവില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവർണറുടെ മുൻ നിലപാട്.
കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടുണ്ടെന്നും പൗരത്വ നിയമത്തിൽ ആശങ്കപ്പെടാനില്ലെന്നും ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
ഗവർണറുടെ അഭിപ്രായത്തെ തള്ളി മന്ത്രിമാരടക്കം രംഗത്തെത്തിയിരുന്നു. ഗവർണർക്ക് കേന്ദ്ര നിയമം പാസാക്കണമെന്ന് പറയാൻ മാത്രമേ കഴിയൂവെന്ന് ധനമന്ത്രി തോമസ് ഐസകും നിയമം ഏകപക്ഷീയമായി നടപ്പാക്കാൻ ആർക്കും സാധിക്കില്ലെന്ന് മന്ത്രി എകെ ബാലനും പറഞ്ഞിരുന്നു. ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here