Advertisement

ദക്ഷിണ ഷിക്കാഗോയിലെ വെടിവയ്പ്; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

December 23, 2019
2 minutes Read

ദക്ഷിണ ഷിക്കാഗോയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 37 കാരനായ മാര്‍ഷ്യാനോ വൈറ്റ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെടിവയ്പിനെത്തുടര്‍ന്ന് കുറ്റവാളിയെന്ന് സംശയിക്കുന്ന മാര്‍ഷ്യാനോ വൈറ്റ് എന്ന 37 കാരന്‍ ബാഗുമായി പുറത്തേക്ക് പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംശയാസ്പദമായി പൊലീസ് തടഞ്ഞപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് കുറ്റവാളി ഇയാള്‍ തന്നെയെന്ന നിഗമനത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി ഇയാള്‍ ആയുധമുപയോഗിച്ചതായും ഇയാളുടെ പക്കല്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തതായും പൊലീസ് വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. തിങ്കളാഴ്ച വൈറ്റിനെ കോടതിയില്‍ ഹാജരാക്കും. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു എന്‍ഗല്‍വുഡ് മേഖലയിലെ വീട്ടില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പുണ്ടായത്. പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്ക് നയിച്ചത്.

Story Highlights – southern Chicago, Police have arrested one of the gunmen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top