Advertisement

പൗരത്വ നിയമ ഭേദഗതി; കൊച്ചി ഗാന്ധി സ്‌ക്വയറിൽ നിന്ന് ഇന്ന് ബഹുജന മാർച്ച്

December 23, 2019
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായും രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുന്നതിനെതിരായും കൊച്ചിയിൽ ഇന്ന് ബഹുജന മാർച്ച് നടക്കുന്നു. സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വൺ ആണ് കൊച്ചി രാജേന്ദ്രമൈതാനത്തിനടുത്തുള്ള ഗാന്ധി സ്‌ക്വയറിൽ നിന്ന് ഫോർട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക് ബഹുജനമാർച്ച് നടത്തുന്നത്.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മാർച്ച് 7 മണിക്ക് വാസ്‌കോ സ്‌ക്വയറിൽ എത്തിച്ചേരും. മാർച്ചിൽ എൻ. എസ്. മാധവൻ, വേണു (ക്യാമറാമാൻ), കമൽ, രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, ശീതൾ ശ്യാം, എൻ. എം. പിയേഴ്‌സൻ, ഫാ. അഗസ്റ്റിൻ വട്ടോളി, വി. എം. ഗിരിജ, അൻവർ അലി, എസ്. ഹരീഷ്, ഉണ്ണി ആർ, ശ്യാം പുഷ്‌കരൻ തുടങ്ങിയവർ പങ്കെടുക്കും.

Read Also : പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക്; ചിലർ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

വാസ്‌കോ സ്‌ക്വയറിൽ നടക്കുന്ന സംഗീത സദസിൽ ഊരാളി, ഷഹബാസ് അമൻ, കരിന്തലക്കൂട്ടം, രശ്മി സതീഷ്, പി. കെ. സുനിൽകുമാർ, ജോൺ പി. വർക്കി, പഞ്ചമി തീയറ്റേഴ്‌സ് എന്നിവർ പങ്കെടുക്കും. തൃശൂർ നാടകസംഘത്തിന്റെ ലഘുനാടകങ്ങൾ, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥികളുടെ പപ്പറ്റ് ഷോ എന്നിവയും ഉണ്ടായിരിക്കും.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top