Advertisement

മോദിയുടെ പ്രസംഗം നുണകളുടെ കൂമ്പാരം; പൊളിറ്റ് ബ്യൂറോ

December 23, 2019
2 minutes Read

നരേന്ദ്രമോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം നുണകളുടെ കൂമ്പാരമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ രാജ്യമെമ്പാടും അലയടിച്ചുയരുന്ന ജനകീയപ്രക്ഷോഭത്തിന്റെ തീവ്രതയില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് പ്രധനമന്ത്രിയുടെ മനപൂര്‍വ്വമുള്ള നുണപ്രചാരണം. പത്തിലേറെ മുഖ്യമന്ത്രിമാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടത്തിയ പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ഉലച്ചിരിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയുലൂടെ വ്യക്തമാക്കി.

എന്റെ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നശേഷം ഒരിടത്തും എന്‍ആര്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍ആര്‍സി രാജ്യമെമ്പാടും നടപ്പാക്കുമെന്നത്് 2019 ല്‍ ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനമായിരുന്നു. പൗരത്വനിയമ ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡിസംബര്‍ ഒന്‍പതിനു ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് ‘ രാജ്യമെമ്പാടും എന്‍ആര്‍സി കൊണ്ടുവരും, ഒറ്റ നുഴഞ്ഞുകയറ്റക്കാരനെയും വെറുതെവിടില്ല’ എന്നായിരുന്നു.

രാജ്യത്തൊരിടത്തും ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ല എന്നായിരുന്നു നരേന്ദ്രമോദിയുടെ മറ്റൊരു പരമര്‍ശം. അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തലിന് വിധിക്കപ്പെട്ട വിദേശികളെയും പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഡിസംബര്‍ 11ന് രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു. കുടിയേറ്റക്കാരെന്ന് സംശയിച്ച് അസമിലെ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന 28 പേര്‍ മരിച്ചതായി അമിത്ഷാ നവംബറില്‍ രാജ്യസഭയില്‍ മറുപടി നല്‍കി. അസമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ 988 ‘വിദേശികളെ’ പാര്‍പ്പിച്ചിട്ടുണ്ടെന്ന് അമിത് ഷാ സഭയില്‍ വെളിപ്പെടുത്തി.

രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍പോലും മോദി പരാമര്‍ശിച്ചില്ലെന്ന് പിബി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ വിജ്ഞാപനം ഇറങ്ങുന്നതുവരെ ജനകീയപ്രക്ഷോഭം തുടരുമെന്നും പിബി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Story Highlights- Citizenship Amendment Act, Polit bureau,  narendra modi,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top