പാലാരിവട്ടം പാലം ഭാരപരിശോധന: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ

പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിലേക്ക്. പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് അപ്പീൽ നൽകാനുള്ള നീക്കം.
Read Also: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്താന്‍ എന്താണ് തടസം? സര്‍ക്കാരിനോട് ഹൈക്കോടതി
ഭാരപരിശോധന മൂന്ന് മാസത്തിനകം നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വിദഗ്ധർ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സർക്കാർ വാദം. പരിശോധന നടത്താനാവാത്ത തരത്തിൽ വിള്ളലുകളുണ്ടെന്ന് കണ്ടെത്തി. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയമനടപടികൾ നീണ്ടാൽ പാലം തുറക്കുന്നത് വൈകും. ഇത് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന് കാണിച്ചാണ് സുപ്രിം കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാലം ഇളകാത്ത സ്ഥിതിയിലെത്തിയ ശേഷമേ പരിശോധന നടത്താൻ കഴിയൂ. ഇക്കാര്യങ്ങൾ ഹൈക്കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും.
വിദഗ്‌ധോപദേശം പരിഗണിച്ചാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെ ഉപദേശം കണക്കിലെടുത്ത് പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും സർക്കാർ പറയുന്നു. ഈ നിലപാട് സുപ്രിം കോടതിയെ ബോധിപ്പിക്കും.
സ്ട്രക്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു പാലത്തിൽ ഭാരപരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയം വിലയിരുത്താതെയാണ് തിടുക്കത്തിൽ പൊളിച്ച് പണിയാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.
palarivattam bridge, govt, sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here