ജെഎംഎം സഖ്യത്തെയും ഹേമന്ദ് സോറനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിനെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹേമന്ദ് സോറനെയും ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ സേവിക്കുന്നതിനായി അവര്‍ക്ക് എല്ലാവിധ ആശംസകളും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്തെ സേവിക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങള്‍ക്കും നന്ദി പറഞ്ഞു. ‘നിരവധി വര്‍ഷങ്ങള്‍ സേവിക്കാന്‍ അവസരം നല്‍കിയ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നു. വരുംകാലങ്ങളിലും പാര്‍ട്ടി സംസ്ഥാനത്തെ സേവിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജാര്‍ഖണ്ഡില്‍ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ 7000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായ് ഹേമന്ത് സോറന്‍ പ്രതികരിച്ചു.
Congratulations to @HemantSorenJMM Ji and the JMM-led alliance for the victory in the Jharkhand polls. Best wishes to them in serving the state.
— Narendra Modi (@narendramodi) December 23, 2019
story highlights; jharkhand election, JMM, congress, RJD, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here