പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ സ്വരം, അവഗണിച്ചാല്‍ രാജ്യം മറുപടി നല്‍കും; രാഹുല്‍ ഗാന്ധി

പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ സ്വരമാണെന്നും അവഗണിച്ചാല്‍ രാജ്യം മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഭരണഘടനയുടെ ആമുഖം വായിച്ചാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി സത്യാഗ്രഹത്തിന് തുടക്കമിട്ടത്.
പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് ഭരണഘടന ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. സോണിയാ ഗാന്ധിക്ക് പുറമേ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഭരണഘടന മലയാളത്തില്‍ വായിച്ചു.
നരേന്ദ്രമോദിക്ക് ഭരണഘടനയെ ആക്രമിക്കാനാകില്ലെന്നും ആ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി തടയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗെഹ്ലോട്ട് എന്നിവര്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ കടുത്ത ശൈത്യത്തെ അവഗണിച്ച് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും, പാര്‍ട്ടി പ്രവര്‍ത്തകരും സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
Story Highlights – Rahul Gandhi , Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here