പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; രാജ്ഘട്ടിലേക്ക് ജനങ്ങളെ ക്ഷണിച്ച് രാഹുൽ ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് രാജ്ഘട്ടിൽ സംഘടിപ്പിക്കുന്ന ധർണയിലേക്ക് ജനങ്ങളെ ക്ഷണിച്ച് രാഹുൽ ഗാന്ധി എം പി. യുവാക്കളേയും വിദ്യാർത്ഥികളേയുമാണ് രാഹുൽ ഗാന്ധി സ്വാഗതം ചെയ്തിരിക്കുന്നത്.
ഇന്ത്യക്കാരാണെന്ന് തോന്നിയാൽ മാത്രം പോരെന്നും ഇതുപോലെയുള്ള സമയങ്ങളിൽ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രാജ്ഘട്ടിലാണ് കോൺഗ്രസ് ധർണ സംഘടിപ്പിക്കുന്നത്. സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ധർണയിൽ പങ്കെടുക്കും. ഇന്നലെയാണ് ധർണ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാംലീല മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനാൽ കോൺഗ്രസിന്റെ ധർണയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമുയരുമ്പോൾ കോൺഗ്രസ് മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.
story highlights- citizenship amendment act, congress dharna, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here