കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം; സംഘപരിവാർ പ്രവർത്തകൻ സൗദിയിൽ അറസ്റ്റിൽ

കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം ചെയ്ത സംഘപരിവാർ പ്രവർത്തകൻ സൗദി അറേബ്യയിൽ അറസ്റ്റിൽ. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയെയാണ് സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്.
മക്കയിലെ കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം ചെയ്ത ഇയാൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ അസഭ്യം പറഞ്ഞ് പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന ഇയാൾ നിരവധി വിദ്വേഷ പോസ്റ്റുകളാണ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
മോദി ഭരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് കഅബ പൊളിച്ച് രാമക്ഷേത്രം പണിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മോടൊപ്പമുണ്ടെന്ന് കുറിച്ചു. സൗദി കിരീടാവകാശിയെ നായ എന്നു വിളിച്ചാണ് ഇയാൾ അധിക്ഷേപിച്ചത്.
പോസ്റ്റ് ശ്രദ്ധയിൽ പെട്ടയുടൻ കമ്പനിയിലെ ഇയാളുടെ സുഹൃത്തുക്കൾ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഹരീഷ് വഴങ്ങിയില്ല. തുടർന്ന് കമ്പനി അധികൃതർ തന്നെ ഇയാൾക്കെതിരെ നടപടി സ്വീകരിച്ച് സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി മത, വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. തിനഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.
Story Highlights: kaaba, Sanghparivar, Arrest, Facebook Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here