യുഡിഎഫ് പ്രതിനിധി സംഘം മംഗളുരുവിൽ; വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും

യുഡിഎഫ് പ്രതിനിധി സംഘം മംഗളുരുവിലെത്തി. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും. എംപിമാരായ കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ നാല് ലീഗ് എംഎൽഎമാരാണ് മംഗളുരു സന്ദർശിക്കുന്നത്.
മംഗളുരുവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് എംപിമാരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധി സംഘം മംഗലാപുരത്തെത്തിയത്. എംഎൽഎമാരായ എംസി ഖമറുദ്ദീൻ, എൻഎ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, എൻ ഷംസുദ്ദീൻ തുടങ്ങിയവരാണ് എംപിമാരോടൊപ്പം സംഘത്തിലുള്ളത്.
വെടിവയ്പ്പ് നടന്ന പ്രദേശങ്ങൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ തുടങ്ങി മലയാളികൾ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കാനാണ് സംഘത്തിന്റെ തീരുമാനം.
മംഗളുരു സന്ദർശനത്തിൽ നേരത്തെ യുഡിഎഫിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. സന്ദർശനം റദ്ദാക്കിയതായി കെ സുധാകരൻ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും തീരുമാനത്തിൽ ലീഗ് എംഎൽഎമാർ ഉറച്ചു നിന്നു. തുടർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ച പ്രകാരം യുഡിഎഫ് പ്രതിനിധി സംഘം എംപിമാരുടെ നേതൃത്വത്തിൽ മംഗളുരു സന്ദർശിക്കുന്നത്.
മംഗളുരുവിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നാളെ അർധരാത്രി വരെ നിരോധനാജ്ഞ തുടരും.
Story Highlights- UDF, Curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here