പൗരത്വ നിയമ ഭേദഗതി; സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍വകക്ഷിയോഗം 29 ന്

പൗരത്വനിയമ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 ന് രാവിലെ പതിനൊന്നിന് തിരുവനന്തപുരത്താണ് യോഗം. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും യോജിച്ച പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പൗരത്വനിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിയോഗം. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗവുമായി സഹകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. യോജിച്ച പ്രക്ഷോഭത്തിനുള്ള സാധ്യത തേടുന്നതിനൊപ്പം, നിയമം നടപ്പിലാക്കാതിരിക്കുന്നതിനുള്ള നിയമവശങ്ങളും ചര്‍ച്ചയാകും. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താനാണ് യോഗമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യോജിച്ച പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നു പറഞ്ഞ ചെന്നിത്തല മനുഷ്യച്ചങ്ങലയിലേക്ക് യുഡിഎഫിനെ ക്ഷണിച്ചത് ഔചിത്യമില്ലായ്മയാണെന്നും വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് പാര്‍ട്ടിയുടേതും. മുല്ലപ്പള്ളിക്കെതിരായ സിപിഐഎം പരാമര്‍ശം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here