Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും കേരളത്തിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

December 24, 2019
1 minute Read

പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ഇന്നും പ്രതിഷേധം ശക്തം. പാലക്കാട്ടും കാസർഗോഡും യൂത്ത് ലീഗ് പ്രതിഷേധത്തിൽ നേരിയ സംഘർഷമുണ്ടായി.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉപരോധിച്ചായിരുന്നു പ്രതിഷേധം. കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ രാവിലെ ആറ് മുതൽ പ്രവർത്തകർ ഉപരോധം ആരംഭിച്ചു. പത്ത് മണിയോടെ പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് ഉപരോധം ഉദ്ഘാടനം ചെയ്ത എൻഎ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ള യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധവും സംഘർഷത്തിൽ കലാശിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് പ്രവർത്തകർ ചെറുത്തതോടെ ഏറെ നേരം പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മുതിർന്ന മുസ്ലീം ലീഗ് നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കിയ ശേഷമാണ് യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് പ്രവർത്തകർ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

youth league, kerala, anti caa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top