Advertisement

‘ഹീലോഫൈ’: വിവാഹിതരായ സ്ത്രീകളുടെ ജനപ്രിയ ആപ്ലിക്കേഷൻ ഇനി മലയാളത്തിൽ

December 24, 2019
1 minute Read

വിവാഹിതരായ സ്ത്രീകൾക്ക് മാത്രമായുള്ള ഇന്ത്യയിലെ ജനപ്രിയ ആപ്ലിക്കേഷൻ ഹീലോഫൈ (hilofy) ഇനി മലയാളത്തിലും. വിവാഹശേഷം ജോലി ചെയ്യുന്നവരോ അല്ലാത്തവരോ ആയ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റ് നിരവധി കാര്യങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ജോലി സാധ്യതകൾ, വിദ്യാഭ്യാസം, ഗർഭകാല പരിചരണം, പ്രസവരക്ഷ, കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ, ഭക്ഷണക്രമം, വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികൾ, റെസിപ്പികൾ, ഭാരം കുറക്കാനുള്ള മാർഗങ്ങൾ, അടുക്കള നുറുങ്ങുകൾ, ഫാഷൻ, ലൈഫ് സ്‌റ്റൈൽ എന്നിവയെക്കുറിച്ചെല്ലാം ഉള്ള പുതിയ വിവരങ്ങൾ ഹീലോഫൈയിൽ കിട്ടും.

സ്വന്തം പ്രദേശത്തുള്ളവരുമായി മലയാളത്തിൽ ചാറ്റ് ചെയ്യാനുള്ള അവസരമുള്ളതിനാൽ സ്ത്രീകൾക്ക് വിശ്വസ്തമായ സമൂഹമാധ്യമവുമാണ് ഹീലോഫൈ. വീട്ടിൽ ഇരുന്നു തന്നെ സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തി പണം നേടാനുള്ള അവസരം ലഭ്യമാണ് എന്നതാണ് ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത്.

വിവാഹിതരായ 30 ലക്ഷത്തിലധികം ഇന്ത്യൻ സ്ത്രീകൾ നിലവിൽ ഇത് ഉപയോഗിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇതിലൂടെ മറ്റ് മലയാളി സ്ത്രീകളുമായി ബന്ധപ്പെടാനും സംവദിക്കാനും ആർത്തവ പ്രശ്‌നങ്ങൾ, മുലയൂട്ടൽ, ലൈംഗിക ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും സാധിക്കും. സ്ത്രീകളുടെ വിശ്വസ്ത സോഷ്യൽ മീഡിയ കമ്മ്യൂണിറ്റിയായ ഹീലോഫൈയിൽ പുരുഷന്മാർക്ക് യാതൊരുവിധ വിവരങ്ങളും ലഭിക്കില്ല.

ചെറിയ പട്ടണമായാലും വലിയ നഗരമായാലും ഓരോ വീട്ടിലേയും സ്ത്രീകളാണ് ചെലവുകൾ നിയന്ത്രിക്കുന്നത്. എന്നാൽ 28% സ്ത്രീകൾക്ക് മാത്രമേ ഓൺലൈൻ സാന്നിധ്യമുള്ളൂ. മലയാളം മാത്രമേ അറിയൂ, അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് പലരും കരുതുന്നത്. മലയാളം ഉൾപ്പെടെയുള്ള ഏഴ് പ്രാദേശിക ഭാഷകളിൽ ആപ്ലിക്കേഷൻ തുടങ്ങിയതിന്‍റെ  കാരണമിതാണ്.

ഓൺലൈനിൽ വന്ന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന വിവാഹിതയായ ഓരോ ഇന്ത്യൻ സ്ത്രീക്കും വേണ്ടിയുള്ളതാണ് ഹീലോഫൈ. സ്ത്രീകളുടെ സംശയങ്ങൾക്ക് ഉത്തരവും പ്രശ്‌നങ്ങൾക്ക് പരിഹാരവും ആപ്ലിക്കേഷൻ വഴി കണ്ടെത്താം, അതോടൊപ്പം വീട്ടിലിരുന്നുകൊണ്ട് തന്നെ സ്വന്തം കഴിവുകൾ മറ്റുള്ളവരെ പഠിപ്പിച്ച് പണവും സമ്പാദിക്കാമെന്ന് ഹീലോഫൈയുടെ സ്ഥാപകനായ ആയ ഗൗരവ് അഗർവാൾ പറയുന്നു.

 

 

 

hilofy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top