ചിത്തരേഷ് നടേശന് അഞ്ച് ലക്ഷം രൂപ പാരിതോഷികം

ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ ചിത്തരേഷ് നടേശന് പാരിതോഷികമായി കായിക വികസന നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കായികതാരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പാരിതോഷികമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
നവംബര്‍ അഞ്ച് മുതല്‍ 11 വരെ ദക്ഷിണ കൊറിയയില്‍ നടന്ന മത്സരത്തിലാണ് ചിത്തരേശ് നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ ഏഷ്യയായും താരത്തെ തെരഞ്ഞെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here