Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍

December 24, 2019
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രതിഷേധിക്കാന്‍ വൈകല്യങ്ങള്‍ ഒരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു കൊച്ചിയിലെ ഭിന്നശേഷിക്കാരുടെ ഈ പ്രതിഷേധ സംഗമം.

വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നവരും, വിവിധ തരത്തില്‍ വൈകല്യങ്ങളനുഭവിക്കുന്നവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. മറൈന്‍ ഡ്രൈവിന് സമീപത്തായിരുന്നു പ്രതിഷേധ സംഗമം. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി വീട്ടുകാരും വിവിധ സംഘടന പ്രവര്‍ത്തകരും ഒപ്പമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top