ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ സന്ദേശം പുറത്ത്

ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും പ്രതിരോധത്തില്‍. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ സന്ദേശം പുറത്ത് വന്നു.
യുക്രൈനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മൈക്ക് ഡുഫൈ നല്കിയ കത്താണ് പുറത്ത് വന്നത്.
ജോ ബൈഡെനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ട്രംപ് യുക്രൈന് പ്രസിഡന്റ് വ്ലാളിമര് സെലസ്കിയോട് ഫോണില്‍ ആവശ്യപ്പെട്ട് ഒന്നര മണിക്കൂറിന് ശേഷമാണ് ഇ മെയില്‍ അയച്ചിരിക്കുന്നത്. പെന്റഗണിന് ഡുഫൈ അയച്ച കത്ത് ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നതിന്റെ തെളിവാണെന്ന് ഡെമോക്രറ്റുകള്‍ ആരോപിച്ചു.
ഇംപീച്ച്മെന്റ് സെനറ്റ് പരിഗണിക്കുമ്പോള്‍ ഡുഫൈയെ വിസ്തരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം റിപബ്ലിക്കന്‍സ് തള്ളി. ഇതോടെ ഇംപീച്ച്മെന്റ് സെനറ്റ് ചര്ച്ചയ്ക്കിടുക്കുന്ന തീയതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ട്രംപിന് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്മെന്റ് പ്രമേയം തള്ളുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികള്‍ തടസപ്പെടുത്തി എന്നീ രണ്ട് പ്രമേയങ്ങളാണ് ജനപ്രതിനിധി സഭ അംഗീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here