മാനസികാസ്വാസ്ഥ്യം ഉള്ള ആൾ അക്രമാസക്തനായി; വിവാഹവീട്ടിൽ നിർത്തിയിട്ടിരുന്ന ബെൻസടക്കമുള്ള ആഡംബര വാഹനങ്ങൾ അടിച്ചു തകർത്തു

കണ്ണൂർ ചെങ്ങളായിയിൽ വിവാഹവീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തു. ചെങ്ങളായി അബ്ദുൾ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബെൻസുൾപ്പെടെ അഞ്ച് കാറുകളുടെ ചില്ലാണ് അക്രമി തകർത്തത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
സംഭവത്തിൽ ചക്കരക്കൽ സ്വദേശിയെ ശ്രീകണ്ഠാപുരം കസ്റ്റഡിയിലെടുത്തു. പിടിയിലായ ആൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇന്ധനം തീർന്നതിനെത്തുടർന്ന് അബ്ദുൾ ഫത്താഹിന്റെ വീടിന് മുന്നിൽ വച്ച് നിന്നുപോയി. തുടർന്നാണ് കാറുകൾക്ക് നേരെ ആക്രമണം നടത്തിയത്. വിവാഹ വീട്ടിലുണ്ടായിരുന്നവരാണ് അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. അസുഖത്തിന് ചികിത്സയിലായിരുന്നെന്ന കാര്യം വ്യക്തമായതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ല.
broke car windows in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here