Advertisement

പെൺകുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിൽ കേരളം ഒന്നാമത്

December 25, 2019
1 minute Read

പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ഇന്ത്യയിൽ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. കേന്ദ്രസർക്കാർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

നാഷണൽ സാമ്പിൾ സർവേയുടെ (എൻഎസ്എസ്) ഫലമനുസരിച്ച് സംസ്ഥാനത്തെ വിദ്യാർത്ഥിനികളിൽ 99.5 ശതമാനവും പ്ലസ്ടു വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കേരളത്തിലെ സ്‌കൂളുകളിൽ പ്രീ-പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ഏറ്റവും കുറഞ്ഞത് 60 ശതമാനം പേർ പെൺകുട്ടികളുമാണ്.

ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസശരാശരി 77.5 ശതമാനവും പ്രീ-പ്രൈമറി വിദ്യാഭ്യാസശരാശരി 32.1 ശതമാനവുമാണ്. ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചു.

 

 

 

kerala girls,  education, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top