ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎൽ കളിക്കാൻ അനുമതി ലഭിച്ചേക്കില്ല

ഈ മാസം നടന്ന ഐപിഎൽ ലേലത്തിലെ അത്ഭുതങ്ങളിൽ പെട്ട ഒന്നായിരുന്നു പ്രവീൺ താംബെ. 48 വയസ്സുകാരനായ വെറ്ററൻ സ്പിന്നറെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത് കൗതുകമായിരുന്നു. എന്നാൽ താംബെക്ക് ഐപിഎൽ കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താംബെ വിദേശ ലീഗിൽ കളിച്ചതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അബുദാബിയിൽ നടന്ന ടി-10 ലീഗിലാണ് കളിച്ചത്. വിദേശത്ത് നടക്കുന്നന്ന ക്രിക്കറ്റ് ലീഗുകളിൽ പങ്കെടുക്കാൻ ബിസിസിഐ രജിസ്റ്റേഡ് താരങ്ങൾക്ക് അനുമതിയില്ല. അത് മറികടന്നു കൊണ്ടാണ് താംബെ ടി-10 ലീഗിൽ കളിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഐപിഎൽ കളിക്കാനുള്ള അനുമതി ബിസിസിഐ നൽകുമോ എന്ന കാര്യവും സംശയത്തിലാണ്. ഇക്കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ഇക്കാര്യത്തിൽ ബിസിസിഐ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. താംബെയെ കളിക്കാൻ അനുവദിക്കാതിരുന്നാൽ കൊൽക്കത്തയുടെ ഗെയിം പ്ലാനും തകരാറിലാവും.
മുംബൈക്കു വേണ്ടി 2013 മുതൽ കളിക്കുന്ന താരമാണ് പ്രവീൺ താംബെ. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താംബെ രണ്ട് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ആകെ കളിച്ച 47 മത്സരങ്ങളിൽ നിന്നായി 54 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: IPL, Praveen Tambe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here