എൻആർസി യുപിഎ സർക്കാർ നയമെന്ന് ബിജെപി; ലോക്‌സഭാ രേഖ പുറത്ത് വിട്ടു

എൻആർസി യുപിഎ സർക്കാർ നയമാണെന്ന് തെളിയിക്കാൻ ലോക്‌സഭാ രേഖ പുറത്ത് വിട്ട് ബിജെപി. യുപിഎ ഭരണകാലത്താണ് ആദ്യത്തെ എൻപിആർ നടത്തിയതെന്നും എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എൻആർസിയിൽ കൂടുതൽ ചർച്ചയില്ലെന്ന് പറയുമ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.
2012 ആഗസ്റ്റ് 28ന് അന്നത്തെ യുപിഎ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ് യോഗി ആദിത്യനാഥിന് നൽകിയ മറുപടിയിലാണ് എൻആർസിയെക്കുറിച്ചും എൻപിആറിനെക്കുറിച്ചും പറയുന്നത്. എൻആർസി യാഥാർത്ഥ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നുവെന്നും അനുബന്ധ നടപടിക്രമങ്ങളിൽ എല്ലാ പൗരന്മാരും വിധേയരാകണമെന്നുമെന്നും മറുപടിയിലുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ എൻആർസിയുടെ ആദ്യഘട്ടമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
കോൺഗ്രസ് വക്താവ് അജയ് മാക്കൻ ആരോപണത്തിനെതിരെ മറുപടിയുമായി രംഗത്തെത്തി. 2012ല്‍ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് സൂചിപ്പിക്കാൻ കാരണം അന്നേ എൻആർസി പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായതിനാലാണ്. 2003ലെ വാജ്‌പേയ് ഗവൺമെന്റാണിത് നിയമത്തിലുൾപ്പെടുത്തിയത്. അല്ലാതെ യുപിഎക്ക് എൻആർസി നടപ്പിലാക്കാൻ ഉദ്ദേശമില്ലായിരുന്നു. പൗരത്വ രജിസ്റ്റർ ലോക്‌സഭയിൽ ഉന്നയിച്ചതാണ് കാര്യമെങ്കിൽ മോദി സർക്കാരിലെ മന്ത്രിമാർ എത്രയോ പ്രവശ്യം പാർലമെന്റിൽ എൻആർസിയെന്ന് പറഞ്ഞിരിക്കുന്നവെന്നും അജയ് മാക്കൻ.
bjp, upa govt, nrc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here