പൗരത്വ നിയമഭേദഗതി: ശിവസേനയിൽ ഭിന്നത

പൗരത്വ നിയമ ഭേദഗതിയിലെ ശിവസേന നിലപാടിനെ ചോദ്യം ചെയ്ത് ലോക്‌സഭാംഗവും പാര്‍ട്ടി നേതാവുമായ ഹേമന്ത് പാട്ടിൽ രംഗത്ത്. നിയമഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി പാട്ടിൽ ശിവസേന നേതൃത്വത്തിന് കത്ത് നൽകി. പ്രഖ്യാപിത നിലപാടിൽ നിന്ന് നേതൃത്വം രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ വേണ്ടി പിന്മാറരുത് എന്നാണ് വിമർശനം.
Read Also: ബിരുദദാന ചടങ്ങിൽ പൗരത്വ നിയമ ഭേദഗതി പകർപ്പ് കീറിയെറിഞ്ഞ് വിദ്യാർത്ഥിനി
സവർക്കറിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന താക്കറെ സർക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹേമന്ത് പാട്ടിൽ. ഇത് സംബന്ധിച്ച് എംപി തന്റെ മണ്ഡലത്തിലെ പാർട്ടി അധികൃതർക്കാണ് കത്ത് നൽകിയത്.
ശിവസേന ലോക്‌സഭയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചെങ്കിലും മഹാരാഷ്ട്രയിലെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യസഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിന്റെയും എൻസിപിയുടെയും കൂട്ടുകക്ഷിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമായിരുന്നു മാറ്റം.
caa, sivsena, hemanth patil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here