Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ

December 26, 2019
1 minute Read

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ. ഒരാഴ്ചയ്ക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ എത്തിക്കാനാണ് തീരുമാനം. നിയന്ത്രിത സ്‌ഫോടനത്തിന് മുൻപ് മണ്ണിന്റെ ബലം പരിശോധിക്കും. ആവശ്യമെങ്കിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിന്റെ അളവിൽ മാറ്റംവരുത്തുമെന്നും എക്‌സ്‌പ്ലോസിവ് കൺട്രോളർ ആർ വേണുഗോപാൽ വ്യക്തമാക്കി.

ആദ്യം പൊളിക്കുന്ന H2O ഫ്‌ളാറ്റിനു സമീപത്തുള്ള ഐഒസി പൈപ്പ് ലൈൻ വഴി ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവയ്ക്കും. ഈ ഭാഗത്ത് പൈപ്പിനുള്ളിൽ വെള്ളം നിറക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷന് നോട്ടിസ് നൽകിയെന്നും എക്‌സ്‌പ്ലോസിവ് കൺട്രോളർ പറഞ്ഞു. ജെയിൻ ഫ്‌ളാറ്റും ഗോൾഡൻ കായലോരം ഫ്‌ളാറ്റും സ്‌ഫോടന വിദഗ്ധർ സന്ദർശിച്ചു. വൈകിട്ട് ആൽഫാ സെറിൻ ഫ്‌ളാറ്റിലും സന്ദർശനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top