2000 രൂപയുടെ നോട്ട് പിൻവലിക്കുന്നുവെന്ന് വ്യാജ പ്രചരണം

2000 രൂപയുടെ നോട്ട് പിൻവലിക്കുന്നുവെന്ന് വ്യാജ പ്രചരണം.
ഒക്ടോബർ മുതൽ തന്നെ ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്വന്റിഫോർ ഫേക്ക്ബുക്ക് എന്ന പരിപാടിയിലൂടെ വ്യാജ വാർത്ത പൊളിച്ചടുക്കി വാർത്ത നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യാജ വാർത്തയെ കുറിച്ച് പറയുന്ന ഭാഗം മാത്രം മുറിച്ചെടുത്താണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ 2000 രൂപയുടെ കറൻസി പിൻവലിക്കുന്നുവെന്ന വാർത്ത തള്ളിക്കൊണ്ട് ആർബിഐ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 10 മുതൽ 2000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയങ്ങൾ സാധ്യമാകില്ലെന്നും 10 ദിവസത്തിൽ 50,000 രൂപയിൽ കൂടുതൽ ഇടപാടുകൾ ലഭ്യമാകില്ലെന്നുമാണ് വാർത്തകൾ പരന്നത്. 2020 ജനുവരി മുതൽ പുതിയ 1000 രൂപ നോട്ടുകൾ എത്തുമെന്നും 2000 രൂപ നോട്ടുകൾ കൈയിലുള്ളവർ ഉടൻ മാറ്റണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. ഇത്തരം വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർബിഐ വിശദീകരണവുമായി രംഗത്തെത്തിയത്.
ഈ വർഷം 2000 രൂപയുടെ നോട്ടുകളൊന്നും തന്നെ ആർബിഐ അച്ചടിച്ചിട്ടില്ല. 2000 രൂപ കറൻസിയുടെ അച്ചടി കുറക്കുക മാത്രമാണ് ചെയ്തത്. വിപണിയിൽ 2000 രൂപയുടെ നോട്ട് ആവശ്യത്തിന് ഉള്ളതുകൊണ്ടും കള്ളപ്പണം തടയുന്നതിനുമാണ് അച്ചടി കുറച്ചതെന്ന് ആർബിഐ വിശദീകരിച്ചു. വിവരാവകാശ രേഖയ്ക്കുള്ള മറുപടിയായായിരുന്നു ആർബിഐയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here