കരുതല്‍ തടങ്കല്‍ പാളയങ്ങള്‍; കേന്ദ്ര നിര്‍ദേശത്തിന് കേരളം നല്‍കിയ മറുപടി പരസ്യപ്പെടുത്തണമെന്ന് ചെന്നിത്തല

പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും കരുതല്‍ തടങ്കലിനായി കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല. തടങ്കല്‍ പാളയങ്ങള്‍ സംബന്ധിച്ചുള്ള കേന്ദ്ര നിര്‍ദേശത്തിന് കേരളം നല്‍കിയ മറുപടി പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല തൊടുപുഴയില്‍ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
Story Highlights: Detention Camp, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here