‘മാപ്പ് നൽകണം’; എഎംഎംഎക്കും ഫെഫ്കക്കും ഷെയ്‌ൻ്റെ കത്ത്; അംഗീകരിക്കില്ലെന്ന് നിർമ്മാതാക്കൾ

നിർമ്മാതാക്കളെ മനോരോഗികളെന്നു വിളിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി ഷെയ്‌ൻ നിഗം. വിഷയത്തിൽ എഎംഎംഎ, ഫെഫ്ക എന്നീ സംഘടനകൾക്ക് അദ്ദേഹം കത്തയച്ചു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഷെയ്‌ൻ നിഗം കത്തിലൂടെ അഭ്യർത്ഥിച്ചു. എന്നാൽ മാപ്പ് അംഗീകരിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
ഇതിനു മുൻപും പരാമർശത്തിൻ്റെ പേരിൽ ഷെയ്‌ൻ മാപ്പു പറഞ്ഞിരുന്നു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയും ഫ്ലവേഴ്സ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയുമായിരുന്നു മാപ്പ് ഷെയ്ൻ മാപ്പു പറഞ്ഞത്. തൻ്റെ പരാമർശം വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ഷെയ്ൻ്റെ നിലപാട്. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും മനോരോഗമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താൻ കാരണം ഒട്ടേറെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതിൽ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്ന് പറഞ്ഞത്.
നേരത്തെ, രാജ്യാന്തര ചലച്ചിത്ര മേളക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഷെയ്‌ൻ നിഗം വിവാദ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് താരവുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞിരുന്നു.
Story Highlights: Shane Nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here