മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബിഗ് ബ്രദർ’ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

സംവിധായകൻ സിദ്ദിഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ബിഗ് ബ്രദർ’ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും ചടങ്ങിൽ അരങ്ങേറി.
മോഹൻലാലിന്റെ മാസ്സ് എൻട്രി. ഒപ്പം സംവിധായകൻ സിദ്ദിഖും ചിത്രത്തിലെ മറ്റ് താരങ്ങളും വേദി പങ്കിട്ടു. എല്ലാവരും ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കി.ദീപക്‌ദേവാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലേഡീസ് ആൻഡ് ജെന്റിൽ മാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- സിദ്ദിഖ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here