‘ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം’; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആർമിയുടെ മാർച്ച്

ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. കൈകൾ കെട്ടിവച്ചാണ് പ്രതിഷേധക്കാർ മാർച്ച് സംഘടിപ്പിച്ചത്. ജോർബാഗിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്. പ്രവർത്തകർ എല്ലാവരും കൈകൾ കൂട്ടിക്കെട്ടിയിരുന്നു. അക്രമം നടത്തിയെന്ന് തങ്ങളുടെ നേർക്ക് ആരോപണം ഉയർത്താതിരിക്കാൻ വേണ്ടിയാണ് കൈകൾ കൂട്ടിക്കെട്ടിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ആസാദിനെ ജുമാ മസ്ജിദ് പരിസരത്തുവച്ചാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ആസാദിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
story highlights- chandrasekhar azad, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here