കോഴിക്കോട് പ്രവർത്തിക്കുന്ന ക്വാറികളെ പറ്റി പഠനം നടത്തും : നിയമസഭ പരിസ്ഥിതി സമിതി

കോഴിക്കോട് പ്രവർത്തിക്കുന്ന ക്വാറികളെ പറ്റി പഠനം നടത്തുമെന്ന് നിയമസഭ പരിസ്ഥിതി സമിതി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിയമസഭ പരിസ്ഥിതിസമിതി കമ്മറ്റി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എമാരായ കെ.ബാബു, കെ.വി വിജയദാസ്, പി.ടി.എ റഹീം തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ പറ്റി ചർച്ച ചെയ്ത് പരിഹാരം കാണാൻ ആണ് കളക്ടറേറ്റിൽ നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗ് നടത്തിയത്. മുല്ലക്കര രത്‌നാകരൻ, കെ ബാബു, കെ വി വിജയ ദാസ്, പിടിഎ റഹീം എന്നിവർ അടങ്ങിയ സമിതിയാണ് യോഗം ചേർന്നത്. യോഗത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിൽ വികസനം നടപ്പിലാക്കാനുള്ള നടപടികളെ പറ്റി ആലോചിക്കുമെന്ന് മുല്ലക്കാര രത്‌നാകരൻ പറഞ്ഞു.
പാറ ക്വാറി യൂണിറ്റുകളുടെ പ്രവർത്തനങ്ങളാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതി സ്വതന്ത്രപഠനം നടത്തും. സമിതി നടത്തുന്ന പഠനത്തിൽ വിശ്വാസമുണ്ടെന്നു ചെങ്ങോട്ടുമല സമര സമിതി പറഞ്ഞു.
സമിതിയുടെ പഠനത്തിന്റെ ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
Story Highlights- Quarry,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here