പൗരത്വ നിയമ ഭേദഗതി; സര്‍വകക്ഷിയോഗം ആരംഭിച്ചു

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത, സാമൂഹ്യസംഘടനാ നേതാക്കളുടെയും യോഗം ആരംഭിച്ചു. യുഡിഎഫിലെ ഘടക കക്ഷികളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎമ്മിനൊപ്പം കൈകോര്‍ക്കുന്നതില്‍ എതിര്‍പ്പുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല.
പൗരത്വ നിയമ ഭേദഗതിയില്‍ സംയുക്തപ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിയോഗം.
യോജിച്ച പ്രക്ഷോഭത്തിനുള്ള സാധ്യത തേടുന്നതിനൊപ്പം, നിയമം നടപ്പിലാക്കാതിരിക്കുന്നതിനുള്ള നിയമവശങ്ങളും ചര്‍ച്ചയാകും. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താനാണ് യോഗമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here