ലക്ഷം പേരെ പങ്കെടുപ്പിച്ച് മഹാറാലി നടത്താന്‍ തയാറെടുത്ത് വിദ്യാര്‍ത്ഥികള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഇന്നും വ്യാപക പ്രതിഷേധങ്ങള്‍ നടക്കും. ബിഹാറിലും, കൊല്‍ക്കത്തയിലും അടക്കം പ്രതിഷേധങ്ങള്‍ക്ക് വിവിധ പാര്‍ട്ടികളും സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ്.
കൊടും ശൈത്യവും പൊലീസ് നടപടിയും അവഗണിച്ച് വലിയ പ്രതിഷേധ സമരങ്ങള്‍ നടത്താനാണ് ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നത്. വരുംദിവസങ്ങളില്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊണ്ട് മഹാറാലി നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് വിദ്യാര്‍ത്ഥികള്‍. രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങള്‍ ഉണ്ടാകും. ബിഹാറില്‍ കിഷന്‍ഗഞ്ചിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം, ലക്‌നൗവില്‍ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്കാ ഗാന്ധി വദ്രയെ വനിതാ പൊലീസ് മര്‍ദിച്ചുവെന്ന ആരോപണം ലക്‌നൗ എസ്എസ്പി നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ അടക്കം കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയതാണ് പ്രിയങ്ക. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നില്‍ കയറിയാണ് പ്രിയങ്ക മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് യുപി ഘടകം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും നേരത്തെയും യുപി പൊലീസ് തടഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here