Advertisement

പ്രളയത്തില്‍ വീട് തകര്‍ന്നു; വിന്‍സെന്റും കുടുംബവും താമസിക്കുന്നത് പടുതമൂടിയ കൂരയ്ക്കുള്ളില്‍

December 29, 2019
0 minutes Read

മഹാപ്രളയത്തില്‍ വീട് തകര്‍ന്ന ഇടുക്കി നായ്ക്കുന്ന് സ്വദേശി വിന്‍സെന്റും കുടുംബവും ഇപ്പോഴും താമസിക്കുന്നത് പടുത മൂടിയ കൂരയ്ക്കുള്ളില്‍. വീട് തകര്‍ന്നെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് പ്രളയ ദുരിതാശ്വാസം ലഭിച്ചിട്ടില്ല. വീട്ടുനമ്പരില്ലെന്ന കാരണത്താലാണ് തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചതെന് ടാപ്പിംഗ് തൊഴിലാളിയായ വിന്‍സെന്റ് പറയുന്നു.

2018 ലെ മഹാപ്രളയത്തിലായിരുന്നു വിന്‍സെന്റിന്റെയും കുടുംബത്തിന്റെയും സമ്പാദ്യമായിരുന്ന മണ്‍കട്ട വച്ച ഓടിട്ട ചെറിയ വീടിന്റെ ഒരു ഭാഗം നിലം പതിച്ചത്. ബലക്ഷയം സംഭവിച്ച വീടിന്റെ ഓട് നീക്കി വിന്‍സെന്റ് താത്കാലികമായി കിടപ്പാടമൊരുക്കി. പക്ഷെ പ്രളയാനന്തരം ഒന്നര വര്‍ഷം പിന്നിട്ടിട്ടും അര്‍ഹമായ നഷ്ട പരിഹാരം വിന്‍സെന്റിനും കുടുംബത്തിനും ലഭിച്ചിട്ടില്ല. ഏത് നിമിഷവും നിലം പതിക്കാവുന്ന കൂരയില്‍ വേണ്ടവിധമൊന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാവാതെയാണ് ഇന്ന് ഈ കുടുംബത്തിന്റെ ജീവിതം

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള എട്ട് സെന്റ് ഭൂമിയിലാണ് വിന്‍സെന്റിന്റെ വീട്. തകര്‍ന്ന വീടിന് വീട്ടു നമ്പര്‍ ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ ധനസഹായം നിഷേധിക്കപ്പെടുന്നുവെന്ന് വിന്‍സെന്റ് പറയുന്നു. ടാപ്പിംഗ് തൊഴിലാളിയായ വിന്‍സെന്റിന്റെ വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാര്യയുടെ ചികിത്സയ്ക്കുമപ്പുറം ഒന്നിനും തികയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി തങ്ങള്‍ താമസിച്ചു വരുന്ന എട്ട് സെന്റില്‍ ഒരു വീട് വയ്ക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കണമെന്നാണ് ഈ നിര്‍ധന കുടുംബത്തിന്റെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top