Advertisement

മുല്ലപ്പള്ളി രാമചന്ദ്രന്റെ വിയോജിപ്പു തള്ളി; പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ധാരണ

December 29, 2019
1 minute Read

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിയോജിപ്പു തള്ളി യോജിച്ച പ്രക്ഷോഭത്തിനു ധാരണ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സംയുക്ത സമരത്തിൻ്റെ തുടർപരിപാടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും യോഗം ചുമതലപ്പെടുത്തി.

പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമരമില്ലെന്ന് മുല്ലപ്പള്ളി ഒന്നിലധികം തവണ വ്യക്തമാക്കിയിരുന്നു. താന്‍ പറയുന്നതാണ് പാർട്ടി നിലപാടെന്നും അതില്‍ മാറ്റമുണ്ടെങ്കില്‍ യോഗം ചേർന്ന് തീരുമാനിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. മുല്ലപ്പള്ളിയോടൊപ്പം കെ മുരളീധരനും വിഎം സുധീരനും സംയുക്ത സമരത്തെ എതിർത്തിരുന്നു. എന്നാൽ ഈ എതിർ സ്വരങ്ങളെയൊക്കെ മറികടന്നു കൊണ്ടാണ് സംയുക്ത പ്രക്ഷോഭത്തിന് ധാരണയായത്.

ഇതോടൊപ്പം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ മറ്റന്നാൾ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും യോഗത്തിൽ തീരുമാനമായി. ഗവർണർക്കെതിരായ പ്രതിഷേധത്തെ യോഗത്തിൽ മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാൽ അക്രമ സമരം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പൗരത്വ വിഷയത്തിൽ തടങ്കൽ പാളയങ്ങളുണ്ടാവില്ല. ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

Story Highlights: Mullappally Ramachandran, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top