Advertisement

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു

December 30, 2019
0 minutes Read

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഒരു ബൈക്കിൽ യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട മല്ലപ്പള്ളിയിലേക്ക് പോയ കെഎസ്ആർടിസി ബസും വട്ടപ്പാറയിലേക്ക് പോയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വെമ്പായത്തിന് സമീപം പെരുങ്കുഴിയിലാണ് അപകടം. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു, വട്ടപ്പാറ സ്വദേശികളായ ഉണ്ണി, വിഷ്ണു എന്നിവരാണ് മരിച്ചത്. രണ്ട് വാഹനങ്ങളുടേയും അമിത വേഗതയാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top