Advertisement

ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്; കേന്ദ്ര നേതാക്കള്‍ ജനുവരി ഏഴിന് കേരളത്തില്‍

December 30, 2019
0 minutes Read
BJP's core committee will meet in Kochi today

ബിജെപി സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര നേതാക്കള്‍ ജനുവരി ഏഴിന് കേരളത്തിലെത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് നീണ്ടുപോയ സംഘടനാ തെരഞ്ഞെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ബിജെപി തയാറെടുക്കുന്നത്. ജി വി എല്‍ നരസിംഹ റാവൂ, ശിവപ്രകാശ് എന്നിവരാണ് ജനുവരി ഏഴിന് നിരീക്ഷകരായി കേരളത്തിലെത്തുക.

സംസ്ഥാന നേതാക്കളുമായി പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അധ്യക്ഷന്മാരുമായും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടക്കും. ദേശീയ സംഘടനാ സെക്രട്ടറി വി എല്‍ സന്തോഷും ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തും. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനാരെന്ന കാര്യത്തില്‍ തീരുമാനം ജനുവരി 10 ന് വന്നേക്കും. ആര്‍എസ്എസ് നേതൃത്വത്തെ കേന്ദ്രം ഇക്കാര്യം അറിയിച്ചതായാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top