Advertisement

കാർഷിക വായ്പ മൊറട്ടോറിയം നീട്ടാൻ തീരുമാനം

December 31, 2019
1 minute Read

സംസ്ഥാനത്തെ കാർഷിക വായ്പാ മൊറട്ടോറിയം നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മാർച്ച് 31 വരെ മൊറട്ടോറിയം നീട്ടാനാണ് തീരുമാനമായത്. ഇക്കാര്യം ആർബിഐയോട് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ അവസാനിച്ച മൊറട്ടോറിയം കാലാവധി പ്രളയ ബാധിതരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഡിസംബർ 31 വരെ നീട്ടിയത്. ഒരു വർഷം മുതൽ 18 മാസം വരെ മൊറട്ടോറിയം നീട്ടാം. ഭവന വായ്പയ്ക്ക് ഒരു വർഷവും വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസവും മൊറട്ടോറിയം ആകാം.

 

Story Highlights- Agricultural loan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top