വാങ്ങാൻ ആളില്ല; എയർ ഇന്ത്യ അടച്ചു പൂട്ടൽ ഭീഷണിയിൽ

എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കും. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിൽ ആണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിലവിൽ 60,000 കോടി രൂപക്കടുത്ത് കടമുള്ള കമ്പനി മാസങ്ങൾക്ക് മുമ്പ് സ്വകാര്യവത്കരണം പ്രഖ്യാപിച്ചെങ്കിലും ഓഹരി വാങ്ങാൻ ആരും ഇതുവരെയും തയാറായിട്ടില്ല.
ഏതാനും ലക്ഷങ്ങളോ പല കോടികളോ അല്ല ഇപ്പോൾ എയർ ഇന്ത്യയുടെ നഷ്ടം. 2018-19ൽ 8556.35 കോടി രൂപയാണ്. എയർ ഇന്ത്യ ഓഹരികൾ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാർ പ്രതീക്ഷിച്ച പോലെയുള്ള ആകർഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയോട് വിപണിക്ക് ഉണ്ടായില്ല. വിറ്റഴിക്കലിന്റെ ഭാഗമായി ലണ്ടനിലും സിംഗപ്പൂരിലും നടത്തിയ റോഡ് ഷോകളോടുള്ള പ്രതികരണം തീർത്തും നിരാശാജനകമയിരുന്നു.
റോഡ് ഷോയ്ക്ക് ചിലവായ കാശ് പോലും ഓഹരിയായ് തിരികെ ലഭിച്ചില്ല.. ഇതിനകം 12 നാരോ ബോഡി എയര്ബിസ് എ 320 ഫ്ളൈറ്റുകളാണ് സര്വീലസ് നിര്ത്തി കഴിഞ്ഞു. ഇവയുടെ എഞ്ചിൻ മാറ്റിവച്ചാൽ മാത്രമേ ഇനി പറക്കാനാവു. ഇതിനായി ഏതാണ്ട് 1100 കോടി ഇന്ത്യൻ രൂപ യെങ്കിലും ചെലവാകും. ഈ പണം എങ്ങനെ കണ്ടെത്തും എന്നതിൽ യാതൊരു ധാരണയും ഇതുവരെ ഉണ്ടായിട്ടും ഇല്ല. 2011-12 സാമ്പത്തിക വര്ഷംയ മുതൽ ഈ ഡിസംബർ വരെ 30,520.21 കോടി രൂപ എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ നൽകി. ഈ വർഷം 2400 കോടി സോവറിൻ ഗ്യാരണ്ടിയായി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരിന് 500 കോടി രൂപ മാത്രമാണ് അനുവദിക്കാൻ കഴിഞ്ഞത്. മാത്രമല്ല, കൂടുതൽ തുക ഇനി അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഒന്നുകിൽ ഓഹരി വിൽപ്പനയിലൂടെ നിലനിൽപ്പിനായുള്ള പണം കണ്ടെത്തണം അല്ലെങ്കിൽ കമ്പനിയ്ക്ക് താഴിടണം എന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here