‘ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’; ഭാവിവരനോടൊപ്പം സൗഭാഗ്യ വെങ്കിടേഷ്; ചിത്രങ്ങൾ കാണാം

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ പ്രശസ്തയായ സൗഭാഗ്യ വെങ്കിടേഷിന്റെ വരൻ ആരെന്ന് ചോദ്യത്തിന് ഉത്തരം നൽകി താരം. സമൂഹ മാധ്യമത്തിലൂടെയാണ് വാർത്ത സൗഭാഗ്യ ആരാധകരുമായി പങ്കുവച്ചത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.
നേരത്തെ തന്നെ വിവാഹിതയാകുകയാണ് എന്ന വിവരം സൗഭാഗ്യയും അമ്മയും പ്രേക്ഷകരെ അറിയിച്ചിരുന്നു. സുഹൃത്തായ അർജുൻ സോമശേഖറാണ് വരൻ. ഇരുവരും ചേർന്ന് ദീപങ്ങൾ തെളിഞ്ഞ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചു. നൃത്ത വേഷത്തിൽ സുന്ദരിയായാണ് സൗന്ദര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘എത്ര കടപ്പെട്ടവളാണ് ഞാൻ… ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’ എന്നും ‘എത്ര ദൈവാനുഗ്രഹമുള്ള സ്ഥലം, ഇവിടെ വച്ചാണ് എല്ലാം തുടങ്ങിയത്. ദൈവം നമ്മൾക്കായി കാത്തുവച്ചതെന്തെന്ന് എന്തെന്ന് നമുക്കറിയില്ലല്ലോ… എന്നെ വിശ്വസിക്കൂ, നമുക്ക് ഏറ്റവും നല്ലത് കിട്ടും. പത്മനാഭസ്വാമി തമ്പുരാൻ ശരണം’ എന്നുമാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്.
soubagya venkitesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here