ഉദ്ധവ് താക്കറെയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവിന് നേരെ ശിവസേന പ്രവർത്തക മഷിയൊഴിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവിന് നേരെ മഷിയൊഴിച്ച് ശിവസേന പ്രവർത്തക. പൊതുസ്ഥലത്ത് ഫോണിൽ സംസാരിക്കുന്ന യുവാവിന് അടുത്ത് സാരി ധരിച്ചെത്തിയ യുവതി പ്രകോപനം ഒന്നും കൂടാതെ മഷി ഒഴിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. യുവാവിന്റെ ദേഹത്തിലൂടെ മഷി ഒഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. താക്കറെയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെതിരെയാണ് യുവതിയുടെ പരസ്യ ആക്രമണം. യുവാവ് ഒഴിഞ്ഞു മാറുകയോ, യുവതിയെ തടയുകയോ ചെയ്യുന്നില്ല. അയാൾ ഫോണിൽ സംസാരിക്കുന്നതു തുടരുന്നു. ചുറ്റുമുള്ളവർ സംഭവം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഉദ്ധവ് താക്കറെയെ സമൂഹമാധ്യമത്തിൽ ചോദ്യം ചെയ്ത വഡാല സ്വദേശിയുടെ തല ശിവസേന പ്രവർത്തകർ മൊട്ടയടിച്ചത് വിവാദമായിരുന്നു.
story highlights- shivasena, Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here