Advertisement

സ്മാർടായി തമ്പാനൂർ പൊലീസ് സ്റ്റേഷൻ …

January 2, 2020
1 minute Read

സംസ്ഥാനത്തെ ആദ്യ സ്മാർട് പൊലീസ് സ്റ്റേഷനായി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷൻ. നിന്നു തിരിയാൻ ഇടമില്ലാതിരുന്ന ചെറിയ കെട്ടിടത്തിൻ നിന്നും നാല് നില കെട്ടിടത്തിലേക്കാണ് പൊലീസ് സ്റ്റേഷന്റെ രൂപം മാറിയത്. ക്യാമറ, വൈഫൈ തുടങ്ങി ആധുനിക സജീകരണങ്ങളെല്ലാം സ്റ്റേഷനിലുണ്ട്.

രണ്ടു കോടി രൂപ ചെലവഴിച്ച് നിർമിച്ച പൊലീസ് സ്റ്റേഷനിൽ മികച്ച ക്യാമറ, വൈഫൈ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനവും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കേന്ദ്ര സർക്കാർ 2006 ൽ സംസ്ഥാനത്തിന് അനുവദിച്ച ആദ്യത്തെ സ്മാർട്ട് പൊലീസ് സ്റ്റേഷനായിരുന്നു തമ്പാനൂരിലേത്. റോഡ്, പാലം , എന്നിവയുടെ വീതി കൂട്ടൽ, ട്രാൻസ്‌ഫോർമർ മാറ്റി വെക്കൽ തുടങ്ങിയ സാങ്കേതിക തടസങ്ങൾ കാരണം നിർമാണം നീളുകയായിരുന്നു. പട്രോളിംഗ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചീറ്റ, ബൈപ്പാസ് ബീക്കൻസ് ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. കേരള പൊലീസ് കമാൻഡോ വിങ് 15 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള സാഹസിക പ്രകടനവും സ്റ്റേഷന് മുന്നിൽ നടന്നു.

Story highlight: thampanoor police station, smart police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top