രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 102 ആയി; കോൺഗ്രസ് ഘടകത്തോട് വിശദീകരണം തേടി സോണിയ ഗാന്ധി

രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 102 ആയി. കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിലാണ് കൂട്ട ശിശുമരണം. ഇന്നലെ രാത്രി രണ്ട് കുട്ടികൾ കൂടി മരിച്ചിരുന്നു.
കഴിഞ്ഞ പതിനൊന്ന് മണിക്കൂറിൽ 72 കുട്ടികളാണ് ജെ കെ ലോൺ ആശുപത്രിയിൽ മരിച്ചത്. കോട്ടയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അവിനാശ് പാണ്ഡെയിൽ നിന്ന് സോണിയ ഗാന്ധി വിശദീകരണം തേടി.
അതേസമയം, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മായാവതി രംഗത്തെത്തി. വിഷയത്തിൽ നിർവികാരവും നിരുത്തവരവാദപരവുമായ സമീപനമാണ് കോൺഗ്രസിന്റേതെന്ന് മായാവതി പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാത്തതിന് പ്രിയങ്ക ഗാന്ധിയെ മായാവതി കുറ്റപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
story highlights- child death, rajastan, kota, JK Lon hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here