പാലാരിവട്ടം പാലം അഴിമതി കേസ്; 17 പേരെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം തീരുമാനിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. അന്വേഷണ പരിധിയിലുള്ള 17 പേരെ വീണ്ടും ചോദ്യം ചെയ്യാനും വിജിലൻസ് സംഘം തീരുമാനിച്ചു. അതേസമയം രണ്ട് ദിവസത്തിനുള്ളിൽ രാജ്ഭവനിലെത്താൻ എജിക്ക് ഗവർണറുടെ ഓഫിസ് നിർദേശം നൽകി.
അഴിമതിക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം 9, 10 തീയതികളിൽ ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും തീരുമാനം. നിലവിൽ പ്രതിപ്പട്ടികയിലുള്ളവരെ കൂടാതെ അന്വേഷണ പരിധിയിലുള്ള 17 പേരെ കൂടി ചോദ്യം ചെയ്യുമെന്നാണ് സൂചന. സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുമെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഗവർണറുടെ തീരുമാനം അനുകൂലമെങ്കിൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന് അന്വേഷണ സംഘത്തലവൻ വ്യക്തമാക്കുന്നു.
അതേസമയം എജിയോട് രണ്ട് ദിവസത്തിനകം രാജ്ഭവനിലെത്താൻ ഗവർണർ നിർദേശിച്ചു. കേസ് ഗവർണറുടെ ഓഫിസ് കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഇതിനായി ഒരാഴ്ച മുൻപ് വിജിലൻസ് ഡയറക്ടർ, ഐജി തുടങ്ങിയവരുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഗവർണർ തീരുമാനമെടുക്കാൻ സാധ്യതയില്ലെന്ന അഭിപ്രായം നിയമവൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
Story Highlights- Palarivattom Over bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here