Advertisement

മകര സംക്രമ പൂജയ്ക്ക് ഇക്കുറി ശബരിമല നട അടയ്ക്കില്ല

January 2, 2020
1 minute Read

മകര സംക്രമ പൂജയ്ക്ക് ഇക്കുറി ശബരിമല നട അടയ്ക്കില്ല. ദക്ഷിണായനത്തിൽ നിന്നും സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് 15ന് പുലർച്ചെ രണ്ടുമണി ഒൻപത് മിനിട്ടാണ്. ഈ സമയത്താണ് സന്നിധാനത്ത് മകരസംക്രമ പൂജ നടക്കുക.

15ന് രണ്ടുമണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. തുടർന്ന് മൂന്നു മണിക്ക് അടയ്ക്കുന്ന നട നാലുമണിക്ക് വീണ്ടും തുറക്കും. ഒരു മണിക്കൂർ മാറ്റി നിർത്തിയാൽ, ജനുവരി 14ന് ഭക്തർക്ക് മുഴുവൻ സമയവും ദർശനം സാധ്യമാകും.  14ന് വൈകിട്ട് നാല് മണിക്ക് നട തുറന്നാൽ 15ന് പുലർച്ചെ മൂന്ന് മണിവരെയാണ് ചടങ്ങുകൾ. അത്താഴ പൂജയ്ക്ക് ശേഷം മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടരും.

Story highlight: Sabarimala, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top