ത്രില്ലർ മോഡിൽ ‘അൽ-മല്ലു’ ട്രെയിലർ; ദുരൂഹമായി മിയ ജോർജിന്റെ കഥാപാത്രം

നമിത പ്രമോദ് മുഖ്യവേഷത്തിലെത്തുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലു ഒരു ത്രില്ലർ സിനിമയായിരിക്കുമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ജനുവർ 10നാണ് സിനിമയുടെ റിലീസ്.
ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെപ്പറ്റി ചർച്ച ചെയ്യുന്ന സിനിമയാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. നമിത പ്രമോദിൻ്റെ കഥാപാത്രം നായികാസ്ഥാനത്ത് ഉറപ്പിക്കാൻ സാധിക്കുമെങ്കിലും മറ്റൊരു പ്രമുഖ നടി മിയ ജോർജിൻ്റെ റോളിനെപ്പറ്റി കൃത്യമായ രൂപം ട്രെയിലർ നൽകുന്നില്ല. നിഗൂഢത ബാക്കി നിർത്തിയാണ് മിയ ജോർജിൻ്റെ കഥാപാത്രം ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ദുബായ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമ പ്രവാസികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. നമിത പ്രമോദ്, മിയ ജോർജ് എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, സിദ്ധിക്ക്, മിഥുന്‍ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ വേഷമിടുന്നുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.സംഗീതം രഞ്ജിന്‍ രാജും ഛായാഗ്രഹണം വിവേക് മേനോനും നിർവഹിക്കും. എഡിറ്റിംഗ് ദീപു ജോസഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here